പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം: 325 പേര്‍ക്കെതിരെ കേസ്
Sunday, October 12, 2025 9:36 AM IST
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് ലാത്തിച്ചാര്‍ജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരേ കേസെടുത്ത് പേരാമ്പ്ര പോലീസ്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 325 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന 320 പേര്‍ക്കെതിരെയുമാണ് കേസ്. അന്യായമായി സംഘം ചേർന്നെന്നും പോലീസിനെതിരേ പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ചെന്നുമാണ് എഫ്ഐആര്‍.