ശസ്ത്രക്രിയയ്ക്കിടെ കാരക്കോണം മെഡിക്കൽ കോളജിൽ രോഗി മരിച്ചു; അന്വേഷണം വേണമെന്ന് ബന്ധുകൾ
Sunday, October 12, 2025 2:22 PM IST
തിരുവനന്തപുരം: നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടയിൽ രോഗി മരിച്ചു. നെയ്യാറിൻകര ആറാലു മുട് സ്വദേശി കുമാരി (56) ആണ് മരണപ്പെട്ടത്. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് മെഡിക്കൽ കോളജിൽ നടത്തിയത്.
മരുന്ന് മാറി നൽകിയതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
സംഭവത്തിൽ അന്വേഷണം വേണമെന്ന് കുമാരിയുടെ മകൾ ആവശ്യപ്പെട്ടു.