സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിക്ക്
Sunday, October 12, 2025 7:35 PM IST
പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒമ്പതു മുതൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം ഇയാൾക്ക് എവിടെ നിന്ന് രോഗബാധയേറ്റതെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പ് അധികൃതർ ഊർജിത ശ്രമം തുടങ്ങി.
പാലക്കാട് ജില്ലയിൽ ഇതുവരെ മൂന്ന് പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് നാലു പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. ഈ വര്‍ഷം ഇതുവരെ 98 പേര്‍ക്കാണ് രോഗം ബാധിച്ചത്.