മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു
Sunday, October 12, 2025 8:42 PM IST
കൊച്ചി: വടക്കന്‍ പറവൂര്‍ നീണ്ടുരില്‍ മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു. ഇന്ന് വൈകിട്ട് നാലിനായിരുന്നു സംഭവം.
വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കളിക്കുന്നതിനിടെയായിരുന്നു മൂന്നര വയസുകാരി നിഹാരയുടെ ചെവി തെരുവ് നായ കടിച്ചെടുത്തത്. കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. നായയ്ക്ക് പേ വിഷബാധയുണ്ടെന്ന് സംശയമുണ്ട്.