സ്കൂട്ടറിന് മുന്നിൽ തെരുവുനായ ചാടി; രണ്ട് യുവതികൾക്ക് പരിക്ക്
Sunday, October 12, 2025 11:15 PM IST
കോഴിക്കോട്: താമരശേരിയിൽ സ്കൂട്ടറിന് മുന്നിൽ തെരുവുനായ ചാടി രണ്ട് യുവതികൾക്ക് പരിക്കേറ്റു. കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ താമരശേരിക്ക് സമീപം നെരൂക്കും ചാലിലാണ് അപകടം.
പേരാമ്പ്ര സ്വദേശികളായ ആർദ്ര, ആതിര എന്നിവർക്കാണ് പരിക്കേറ്റത്. തെരുവുനായ കുറുകെ ചാടിയതിനെ തുടര്ന്ന് സ്കൂട്ടർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ഇരുവരെയും താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.