ജയ്പുരിൽ ഏഴ് വയസുകാരിയെ സ്കൂളിൽ വച്ച് ലൈംഗീകമായി പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റിൽ
Monday, October 13, 2025 1:11 AM IST
ജയ്പുരിൽ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ ഏഴ് വയസുകാരിയെ സ്കൂളിൽ വച്ച് ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സ്കൂളിലെ ശുചിമുറിയിൽ വച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ജയ്പുരിലെ സ്കൂളിലെത്തിയ പ്രതി ശുചിമുറിയിൽ ഒളിച്ചിരുന്നു. പിന്നീട് അവിടെയെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.
തുടർന്ന് പ്രതി സ്കൂളിന്റെ മതിൽ ചാടി കടന്നുകളഞ്ഞു. കുട്ടി അധ്യാപികയെ വിവരം അറിയിക്കുകയും അവർ മാതാപിതാക്കളെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്തു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലായി. പ്രതിയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയും ആയിരുന്നു.