രാജസ്ഥാനിൽ സ്കൂൾ വിദ്യാർഥിനിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Monday, October 13, 2025 1:48 AM IST
ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ സ്കൂൾ വിദ്യാർഥിനിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കെൽവാഡ സ്വദേശിയായ 12-ാം ക്ലാസ് വിദ്യാർഥി പ്രീതി അഹെദി ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നരമാണ് സംഭവം. കോട്ടയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പ്രീതിയെ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ സ്കൂളിൽ പോകാൻ വീട്ടിൽ നിന്നിറങ്ങിയ പ്രീതിയെ പിന്നീട് കാണാതായതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.