വനിതാ ലോകകപ്പ്: ദക്ഷിണാഫ്രിക്ക ഇന്ന് ബംഗ്ലാദേശിനെ നേരിടും
Monday, October 13, 2025 6:59 AM IST
വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഇന്ന് ബംഗ്ലാദേശിനെ നേരിടും. വൈകുന്നേരം മൂന്നിനാണ് മത്സരം ആരംഭിക്കുക.
വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ സ്റ്റേഡിയമാണ് വേദി. തുടർച്ചായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക പിന്നീട് ന്യൂസിലൻഡിനെയും ഇന്ത്യയെയും പരാജയപ്പെടുത്തിയിരുന്നു.
രണ്ടാം വിജയം ഉന്നമിട്ടാണ് ബംഗ്ലാദേശ് മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് പിന്നീട് ഇംഗ്ലണ്ടിനോടും ന്യൂസലൻഡിനോടും പരാജയപ്പെട്ടിരുന്നു.
നാല് പോയിന്റുള്ള ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തും രണ്ട് പോയിന്റുള്ള ബംഗ്ലാദേശ് ആറാമതുമാണ്.