ക​ഠ്മ​ണ്ഡു: ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കി​ടെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ത​ട​വു​ചാ​ടി​യെ​ന്നു നേ​പ്പാ​ളി​ലെ ജ​യി​ൽ മാ​നേ​ജ്മെ​ന്‍റ് വ​കു​പ്പ്. ജെ​ൻ സി ​പ്ര​ക്ഷോ​ഭം തു​ട​ങ്ങി ര​ണ്ടാം ദി​വ​സം നേ​പ്പാ​ളി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് 13,000ത്തി​ല​ധി​കം ത​ട​വു​കാ​രാ​ണെ​ന്നാ​ണു വി​വ​രം.

ത​ട​വു ചാ​ടി​യ​വ​രി​ൽ 540 ഓ​ളം പേ​ർ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​ണെ​ന്ന് ജ​യി​ൽ വ​കു​പ്പ് പു​റ​ത്തു​വി​ട്ട വി​വ​രം. ഇ​വ​ർ ഉ​ൾ​പ്പ​ടെ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട 5,000 നേ​പ്പാ​ളി പൗ​ര​ന്മാ​രും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 108 ത​ട​വു​കാ​രും ഒ​ളി​വി​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

ജ​യി​ൽ ചാ​ടി​യ​വ​രെ ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ ഒ​ളി​വി​ലു​ള്ള ത​ട​വു​കാ​ർ തി​രി​കെ ജ​യി​ലു​ക​ളി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നോ​ട്ടീ​സും പു​റ​ത്തി​റ​ക്കി. അ​തേ​സ​മ​യം ര​ക്ഷ​പ്പെ​ട്ട 7,735 ത​ട​വു​കാ​രെ തി​രി​കെ എ​ത്തി​ച്ച​താ​യി അ​ധി​കൃ​ത​ർ സെ​പ്റ്റം​ബ​ർ 28ന് ​അ​റി​യി​ച്ചു.