ഹമാസ് വിട്ടയച്ച ഏഴ് ബന്ദികളെ ഇസ്രയേൽ സൈന്യത്തിന് കൈമാറി
Monday, October 13, 2025 12:24 PM IST
ഗാസ സിറ്റി: ഹമാസ് വിട്ടയച്ച ഏഴ് ബന്ദികളെ റെഡ്ക്രോസ് ഇസ്രായേൽ സൈന്യത്തിന് കൈമാറി. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമണ്. വടക്കൻ ഗാസയിൽ വച്ചാണ് ഇവരെ റെഡ് ക്രോസിന് കൈമാറിയത്.
"അവർ കുടുംബങ്ങളുമായി ബന്ധപ്പെട്ടു. വൈദ്യ പരിശാധനയിൽ പൂർണ ആരോഗ്യവാൻമാരാണ്. സുഖമായിരിക്കുന്നതായും നടക്കുന്നതായും റിപ്പോർട്ടുണ്ട്'-അൽജസീറ റിപ്പോർട്ട് ചെയ്തു.
ബാക്കിയുള്ളവരെ വിട്ടയക്കാൻ ഗാസയിൽ തയാറെടുപ്പുകൾ പൂർത്തിയായി. തെക്കൻ ഗാസയിൽ പ്രാദേശിക സമയം രാവിലെ 10ഓടെ എല്ലാ തടവുകാരുടെയും മോചനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഇസ്രേയിലിൽ ജയിലിൽ കഴിയുന്ന 250 പലസ്തീൻ തടവുകാരെയും ഇന്ന് മോചിപ്പിക്കും.