ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കും; നവകേരള വികസന പരിപാടിയുമായി സര്‍ക്കാര്‍
Monday, October 13, 2025 6:21 PM IST
തിരുവനന്തപുരം: നവകേരള വികസന പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍. ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുമായി നിരന്തരം സംവദിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
ഇനിയും ക്രിയാത്മക ഇടപെടലുണ്ടാകും. സമഗ്രമായ പഠന പദ്ധതിക്ക് സർക്കാർ ഒരുങ്ങുകയാണ്. നവകേരള ക്ഷേമ വിവര ശേഖരണ പരിപാടി ജനങ്ങൾക്ക് പറയാനുള്ളത് സൂക്ഷ്മമായി കേൾക്കും. അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കും.
തുടർന്ന് വിശദമായ റിപ്പോർട്ടും വികസന മാർഗരേഖയും ഉണ്ടാക്കും. ഇതിനായി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വീടുകൾ തോറും വിവര ശേഖരണ നടത്തും. അത് ക്രോഡീകരിച്ച് റിപ്പോർട്ട് ശിപാർശ സഹിതം സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.