ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ഹൗ​റ-​ചെ​ന്നൈ കോ​റ​മ​ണ്ഡ​ൽ എ​ക്സ്പ്ര​സ് ട്രെ​യി​ൻ ച​ര​ക്ക് തീ​വ​ണ്ടി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് പാ​ളം​തെ​റ്റി. അ​പ​ക​ട​ത്തി​ൽ 179 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കോ​റ​മ​ണ്ഡ​ൽ എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ എ​ട്ട് കോ​ച്ചു​ക​ളാ​ണ് പാ​ളം​തെ​റ്റി​യ​ത്.

വൈ​കു​ന്നേ​രം ബാ​ല​സോ​റി​ലെ ബ​ഹ​നാ​ഗ റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കൂ​ട്ടി​യി​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കോ​ച്ചു​ക​ൾ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. നാ​ട്ടു​കാ​രും പോ​ലീ​സും റെ​യി​ൽ​വേ​യും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മ​റി​ഞ്ഞ കോ​ച്ചു​ക​ൾ​ക്കു​ള്ളി​ൽ നി​ര​വ​ധി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. കോ​റ​മ​ണ്ഡ​ൽ ട്രെ​യി​ൻ ഹൗ​റ​യി​ൽ​നി​ന്നും ചെ​ന്നൈ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

റെ​യി​ൽ​വെ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

Howrah helpline - 033 26382217
KGP helpline - 8972073925, 9332392339
BLS helpline - 8249591559, 7978418322
SHM helpline - 9903370746
MAS helpline - 044 25330952, 044 25330953, 044 25354771