പാ​ന്പ് ക​ടി​യേ​റ്റ് ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു
Sunday, August 10, 2025 11:52 PM IST
നി​ല​ന്പൂ​ർ: വ​ന​ത്തി​ൽ കൂ​ണ്‍ പ​റി​ക്കാ​ൻ പോ​കു​ന്ന​തി​നി​ട​യി​ൽ അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ് ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു. പെ​രു​ന്പ​ത്തൂ​ർ കാ​ന​ക്കു​ത്ത് പ​ന​യം​കോ​ട​ൻ യ​ദു​കൃ​ഷ്ണ​ൻ (26) ആ​ണ് മ​രി​ച്ച​ത്. ജൂ​ലൈ 30 ന് ​ഉ​ച്ച​ക്ക് ശേ​ഷം കു​ട്ടി​ക​ളോ​ടൊ​പ്പം കാ​ഞ്ഞി​ര​പ്പു​ഴ വ​നം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കാ​ന​ക്കു​ത്ത് വ​ന​മേ​ഖ​ല​യി​ൽ കൂ​ണ്‍ പ​റി​ക്കാ​ൻ പോ​കു​ന്പോ​ഴാ​ണ് അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ശ​നി​യാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ര​ഞ്ജി​ത. മ​ക്ക​ൾ: സാ​രം​ഗി, ശ്രീ​തു​ല്യ.