മഞ്ചേരി: തുറക്കൽ എച്ച്എംയുപി സ്കൂളിൽ നടന്ന കാഡറ്റ്, ജൂണിയർ, സീനിയർ ഫെൻസിംഗ് ചാന്പ്യൻഷിപ്പിൽ മഞ്ചേരി സ്പോർട്സ്റ്റർ ഫെൻസിംഗ് ക്ലബ് ഓവറോൾ ചാന്പ്യൻമാരായി. മഞ്ചേരി അമൃത വിദ്യാലയം രണ്ടാം സ്ഥാനവും എച്ച്എംയുപി സ്കൂൾ തുറക്കൽ മഞ്ചേരി മൂന്നാം സ്ഥാനവും സ്പോർട്സ് പ്രമോഷൻ അക്കാഡമി നാലാം സ്ഥാനവും നേടി.
ജൂണിയർ വിഭാഗത്തിൽ പി. അമൃത പ്രസാദ്, ആദിദേവ് ധ്യാൻ, ആദിത്യ കിരണ്‍, ശിവാനി എസ്. നായർ, ഹൃതിക സനൂജ്, കെ.എൻ. നുബ ഫാത്തിമ എന്നിവരുംസീനിയർ വിഭാഗത്തിൽ ജാൻസിവ് യാഷിക, ടി. വിഗ്നേഷ്, കെ.പി. അമൃത പ്രസാദ്, അനന്യ അനിൽകുമാർ, നയന മനോജ് എന്നിവരും സ്വർണം നേടി. വിജയികൾക്ക് സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ എക്സിക്യൂട്ടിവ് അംഗം എ. ശ്രീകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.
കോട്ടയത്ത് നടന്ന സംസ്ഥാന മിനി, സബ് ജൂണിയർ സംസ്ഥാന ഫെൻസിംഗ് ചാന്പ്യൻഷിപ്പിൽ മലപ്പുറത്തിന് വേണ്ടി മെഡൽ നേടിയ 11 കായിക താരങ്ങളെ അനുമോദിച്ചു. കെ.എം. അബ്ദുൾ ഷുക്കൂർ, പി.ആർ. ഇന്ദു, അഡ്വ. അനൂപ് പറക്കാട്ട്, പി. മധുസൂദനൻ, നിഷ ധ്യാൻ, അരുണ്‍ എസ്. നായർ തുടങ്ങിയവർ പ്രസംഗിച്ചു.