ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ക്വി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണം ന​ട​ത്തി
Monday, August 11, 2025 5:45 AM IST
ക​രു​വാ​ര​ക്കു​ണ്ട് :ഓ​ൾ ഇ​ന്ത്യ ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ക്വി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണം ന​ട​ത്തി.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​വും വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​യും വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ദി​നാ​ച​ര​ണം ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഷാ​ക്കി​ർ തു​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നേ​താ​ജി​യു​ടെ മാ​ർ​ഗ​ത്തി​ൽ ഇ​ന്ത്യ​യെ പു​ന​ർ​നി​ർ​മി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ബീ​സ് കൊ​ര​ന്പ​യി​ൽ, ജാ​ഫ​ർ നി​ല​ന്പൂ​ർ, ശി​വ​ൻ മ​ങ്ക​ട, ന​സീ​ർ പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.