അ​പ​ക​ട ഭീ​ഷ​ണി​യാ​യ മ​രം മു​റി​ച്ചു​മാ​റ്റി
Monday, August 11, 2025 5:45 AM IST
എ​ട​ക്ക​ര: വൈ​ദ്യു​തി ലൈ​നി​ന് സ​മീ​പം അ​പ​ക​ട​ക​ര​മാം വി​ധം വ​ള​ർ​ന്ന വൃ​ക്ഷം വെ​ട്ടി​മാ​റ്റി ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​രു​ടെ ക​രു​ത​ൽ.

ഉ​പ്പ​ട എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​യ മ​ര​മാ​ണ് സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പ​ക​ൻ സ​ന്തോ​ഷി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ട്രോ​മാ​കെ​യ​ർ പോ​ത്തു​ക​ൽ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് വോ​ള​ണ്ടി​യ​ർ​മാ​ർ മു​റി​ച്ചു​മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഞെ​ട്ടി​ക്കു​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം ഉ​ണ​ങ്ങി​യ മ​ര​ക്കൊ​ന്പ് പൊ​ട്ടി വീ​ണി​രു​ന്നു.

ചി​കി​ത്സ​തേ​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​ന്ന രോ​ഗി​ക​ൾ ഭാ​ഗ്യം കൊ​ണ്ടാ​ണ് മ​ര​ക്കൊ​ന്പ് ദേ​ഹ​ത്ത് പ​തി​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഉ​ണ​ങ്ങി​യ മ​ര ചി​ല്ല​ക​ളും മ​റ്റും വെ​ട്ടി​മാ​റ്റി.

വോ​ള​ണ്ടി​യ​ർ​മാ​രാ​യ നി​ഷാ​ദ്, ബാ​ബു മാ​ത്യു, ക​മ​റു​ദ്ദീ​ൻ, ഇ.​കെ. ഹം​സ, മി​ൻ​ഷി​ദ്, എ​ൻ.​ടി. സു​ലൈ​മാ​ൻ, എ​ൽ​ദോ​സ്, ച​ന്ദ്രി​ക, ഷി​ജോ, കെ. ​ന​വാ​സ് ബാ​ബു, കെ. ​സു​ലൈ​മാ​ൻ എ​ന്നി​വ​ർ സേ​വ​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.