അ​ച്ഛ​നു സ​മ​ര്‍​പ്പ​ണ​വു​മാ​യി ഗോ​പി​നാ​ഥ് മു​തു​കാ​ട്; കോ​ഴി​ക്കോ​ട്ട് വീ​ണ്ടും കോ​ട്ട​ണി​യു​ന്നു
Thursday, July 3, 2025 4:43 AM IST
കോ​ഴി​ക്കോ​ട്: ഇ​ന്ദ്ര​ജാ​ല രം​ഗ​ത്ത് അ​ച്ഛ​ന്‍റെ പ്ര​ചോ​ദ​ന​ത്തി​നു സ്‌​നേ​ഹാ​ര്‍​ദ്ര സ​മ​ര്‍​പ്പ​ണ​വു​മാ​യി മാ​ജി​ക്ക് ഷോ ​അ​വ​ത​രി​പ്പി​ക്കാ​ന്‍ മ​ജീ​ഷ്യ​ന്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട്. അ​ച്ഛ​ന്‍റെ സ്മ​ര​ണ​ക​ളു​ണ​ര്‍​ത്തി ഓ​ഗ​സ്റ്റ് ഒ​മ്പ​തി​നു കോ​ഴി​ക്കോ​ട്ട് ‘ഇ​ല്യൂ​ഷ​ന്‍ ടു ​ഇ​ന്‍​സ്പി​രേ​ഷ​ന്‍' എ​ന്ന പ​രി​പാ​ടി​യു​മാ​യാ​ണ് മു​തു​കാ​ട് എ​ത്തു​ന്ന​ത്. ദീ​ര്‍​ഘ​കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കുശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​ജീ​ഷ്യ​ന്‍റെ വേ​ഷ​മ​ണി​യു​ന്ന​ത്.

മു​തു​കാ​ടി​നു കോ​ഴി​ക്കോ​ടു​മാ​യി ആ​ത്മ​ബ​ന്ധ​മാ​ണ​ള്ള​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​ന്‍ മ​രി​ച്ച​ത് കോ​ഴി​ക്കോ​ട്ടു​വ​ച്ചാ​ണ്. മാ​ജി​ക് ട്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​പ്പോ​ള്‍ 1987 ഫെ​ബ്രു​വ​രി 20ന് ​കോ​ഴി​ക്കോ​ട് ടാ​ഗോ​ര്‍ ഹാ​ളി​ലാ​ണ് ആ​ദ്യ പ​രി​പാ​ടി അ​വ​ത​രി​ച്ചി​ച്ച​ത്. ക​ട​ലു​കാ​ണാ​ന്‍ മു​തു​കാ​ടി​നെ അ​ച്ഛ​ന്‍ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​തും കോ​ഴി​ക്കോ​ട്ടേ​ക്കാ​ണ്.

പ​ത്താം വ​യ​സി​ല്‍ ജാ​ല​വി​ദ്യ​യി​ല്‍ േക​ന്ദ്രീ​ക​രി​ച്ച മു​തു​കാ​ട് നി​യ​മം പ​ഠി​ക്കാ​നാ​യി ബം​ഗ​ളൂരു​വി​ല്‍ ചേ​ര്‍​ന്നെ​ങ്കി​ലും മാ​ജി​ക്കി​നോ​ടു​ള്ള അ​ഭി​നി​വേ​ശം കാ​ര​ണം പ​ഠ​നം പാ​തി​വ​ഴ​യി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ന്‍റെ താ​ത്പ​ര്യം മ​ന​സി​ലാ​ക്കി​യ പി​താ​വ്, ഏ​റ്റെ​ടു​ത്ത ക​ര്‍​മ​പാ​ത​യി​ല്‍നി​ന്ന് പി​ന്തി​രി​യ​രു​തെ​ന്ന് ഉ​പ​ദേ​ശി​ച്ച് മാ​ജി​ക്കി​ന് പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി​യി​രു​ന്നു. ഈ ​പ്രോ​ത്സാഹ​നം മു​തു​കാ​ടി​ന്‍റെ 56 വ​ര്‍​ഷ​ത്തെ മാ​ജി​ക് ജീ​വി​ത​ത്തി​നു വ​ഴി​യൊ​രു​ക്കി.

അ​ച്ഛ​നോ​ടു​ള്ള ക​ട​പ്പാ​ട് വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും മാ​ജി​ക് ഷോ​യെ​ന്ന് മു​തു​കാ​ട് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. പ്രൊ​വി​ഡ​ന്‍​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈകുന്നേരം അ​ഞ്ച​ര​യ്ക്കാ​ണ് ഷോ. ​മു​പ്പ​ത് ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍ അ​ണി​നി​ര​ക്കും. ഇ​ന്ത്യ​ന്‍ മാ​ന്ത്രി​ക ലോ​ക​ത്തെ അ​തി​കാ​യ​ന്‍ പി.​സി. സ​ര്‍​ക്കാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.​ഐ​വൈ​എ, മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കൊേ​മ​ഴ്‌​സ്, മു​തു​കാ​ട് നേ​തൃ​ത്വം ന​ല്‍​കു​ന്ന ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്‌​സ് സെ​ന്‍റ​ര്‍ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​വേ​ണ്ടി​യാ​ണ് താ​നി​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് മു​തു​കാ​ട് പ​റ​ഞ്ഞു. കാ​സ​ര്‍​കോ​ട്ട് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​ട്യൂ​ട്ട് ഫോ​ര്‍ പീ​പ്പി​ള്‍ വി​ത്ത് ഡി​സ​ബി​ലി​റ്റീ​സ് എ​ന്ന ബൃ​ഹ​ദ് പ​ദ്ധ​തി​യു​മാ​യി മൂ​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. 30 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി വ​രു​ന്ന​ത്.

ഐ​വൈ​എ പ്ര​സി​ഡ​ന്‍റ് ടി.​ഡി. ഫ്രാ​ന്‍​സി​സ്, ഒ​യി​സ്‌​ക ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ െസ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ര​വി​ന്ദ്ബാ​ബു, സൗ​ത്ത് ഇ​ന്ത്യ​ന്‍ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് മാ​ത്യു, മ​ല​ബാ​ര്‍ ചേം​ബ​ര്‍ പ്ര​സി​ഡ​ന്‍റ് നി​ത്യാ​ന​ന്ദ ക​മ്മ​ത്ത് എ​ന്നി​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.