ഹൗ​സ് സ​ര്‍​ജ​ന്‍​മാ​രെ കാ​ത്ത് കോഴിക്കോട് ഗവ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്
Thursday, July 3, 2025 4:57 AM IST
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഹൗ​സ് സ​ര്‍​ജ​ന്‍​മാ​രു​ടെ കു​റ​വ് പ്ര​തി​സ​ന്ധിയാവുന്നു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഗവ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഹൗ​സ് സ​ര്‍​ജ​ന്‍​മാ​രു​ടെ കു​റ​വ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു.​ഹൗ​സ് സ​ർ​ജ​ൻ​മാ​ർ പ്ര​ധാ​ന​മാ​യും ഡ്യൂ​ട്ടി ചെ​യ്യു​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷം. ഹൗ​സ് സ​ർ​ജ​ൻ​സി പൂ​ർ​ത്തി​യാ​ക്കി​യ 242 ഡോ​ക്ട​ർ​മാ​രാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച സേ​വ​ന കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി​ ഇ​റ​ങ്ങി​യ​ത്.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഒ​രേ​സ​മ​യം പ​തി​ന​ഞ്ചോ​ളം ഡോ​ക്ട​ർ​മാ​ർ കു​റ​ഞ്ഞ​തോ​ടെ രോ​ഗി​ക​ളാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. രോ​ഗി​ക​ളി​ൽ നി​ന്നു വി​വ​രം തി​ര​ക്കി​യ​ശേ​ഷം എ​ല്ലു​രോ​ഗ, സ​ർ​ജ​റി, മെ​ഡി​സി​ൻ തു​ട​ങ്ങി ആ​വ​ശ്യ​മാ​യ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വി​ടു​ന്ന​ത് ന​ഴ്‌​സു​മാ​രാ​ണ്. മു​ൻ​പ് ഡോ​ക്ട​ർ​മാ​ർ രോ​ഗ​നി​ർ​ണ​യം ന​ട​ത്തി​യാ​ണ് ഇ​തു ചെ​യ്തി​രു​ന്ന​ത്.

അ​ടു​ത്ത ബാ​ച്ചി​ലെ ജ​യി​ച്ചു വ​രു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് ഹൗ​സ് സ​ർ​ജ​ൻ​സി ക​ഴി​ഞ്ഞ ഡോ​ക്ട​ർ​മാ​രെ മൂ​ന്ന് മാ​സ​ത്തേ​ക്ക് പ്ര​തി​മാ​സം 45,000 രൂ​പ ന​ൽ​കി സ​ർ​ക്കാ​ർ നി​യ​മി​ക്കു​ന്ന​ത്.

125 പേ​രെ വ​രെ നി​യ​മി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ അ​നു​വാ​ദം ന​ൽ​കി​യ​ത്. ഇ​വ​ർ​ക്ക് മാ​സം ന​ൽ​കു​ന്ന തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. അ​ടു​ത്ത ബാ​ച്ച് വ​രാ​ന്‍ മൂ​ന്നു​മാ​സം ക​ഴി​യും. പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ കാ​ല​താ​മ​സം, കോ​ഴ്‌​സ് തു​ട​ങ്ങാ​ൻ വൈ​കി​യ​ത്, എം​ബി​ബി​എ​സ് പ​രീ​ക്ഷ വൈ​കി​യ​ത്, ഫ​ലം വ​രാ​ൻ വൈ​കി​യ​ത് തു​ട​ങ്ങി​യ​വ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത ബാ​ച്ച് ഡ്യൂ​ട്ടി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ​മൂ​ന്നു​മാ​സം​വ​രെ താ​മ​സി​ക്കു​ന്ന സ്ഥി​തി​യാ​ണ്.

ആ ​കാ​ല​ത്തേ​ക്ക് സാ​ധാ​ര​ണ ഹൗ​സ് സ​ർ​ജ​ൻ​സി ക​ഴി​ഞ്ഞ​വ​രെ​യാ​ണ് നി​യോ​ഗി​ക്കു​ന്ന​ത്.​എ​ന്നാ​ൽ ഈ ​സേ​വ​നം നി​ർ​ബ​ന്ധം അ​ല്ലാ​ത്ത​തി​നാ​ൽ ആ​ളെ കി​ട്ടാ​ൻ പ്ര​യാ​സ​മാ​ണ്. ഇ​ത്ത​വ​ണ ഇ​തു​വ​രെ 28 പേ​രാ​ണ് റ​ജി​സ്റ്റ​ർ ചെ​യ്ത​ത്. ജോ​ലി​യു​ടെ സേ​വ​ന താ​ൽ​പ​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ പേ​ർ ത​യാ​റാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്.