ക​ക്ക​യം ഡാം ​റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Thursday, July 3, 2025 4:57 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡി​ൽ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടു​കൂ​ടി ക​ക്ക​യം ഒ​ന്നാം പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് മ​രം വീ​ണ​ത്. ഇ​തേ തു​ട​ർ​ന്ന് ര​ണ്ട് മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ഡാം ​സൈ​റ്റി​ലു​ള്ള കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​രു​ടെ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി. തു​ട​ർ​ന്ന് ക​ക്ക​യം ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ സി. ​വി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നം​വ​കു​പ്പി​ന്‍റെ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി മ​രം മു​റി​ച്ചു നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.

ഡാം ​സൈ​റ്റ് റോ​ഡ് അ​രി​കി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ലം പ​തി​ക്കാ​റാ​യി നി​ൽ​ക്കു​ന്ന നി​ര​വ​ധി മ​ര​ങ്ങ​ളു​ണ്ട്. ഇ​വ​യെ​ല്ലാം യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി തീ​ർ​ന്നി​ട്ടു​ണ്ട്.