വാ​യ​ന മ​നു​ഷ്യ​നെ ന​ന്മ​യി​ലേ​ക്ക് ന​യി​ക്ക​ണം: എം.​എ​ൻ. കാ​ര​ശേ​രി
Thursday, July 3, 2025 4:57 AM IST
മു​ക്കം: വാ​യ​ന മ​നു​ഷ്യ​നെ ന​ന്മ​യി​ലേ​ക്ക് ന​യി​ക്ക​ണ​മെ​ന്നും എ​ല്ലാം വാ​യി​ക്കു​ന്ന​തി​നു പ​ക​രം തെ​ര​ഞ്ഞെ​ടു​ത്ത് വാ​യി​ക്കു​ന്ന​താ​ണ് ഗു​ണ​ക​ര​മാ​വു​ക​യെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ എം.​എ​ൻ. കാ​ര​ശേ​രി പ​റ​ഞ്ഞു.

സ​മൂ​ഹ തി​ന്മ​ക്കെ​തി​രേ പ്ര​തി​ക​രി​ക്കു​ന്ന​വ​രാ​വ​ണം എ​ഴു​ത്തു​കാ​ർ. ഒ​ഴു​ക്കി​നെ​തി​രേ നീ​ന്താ​നാ​ണ് സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. തി​ന്മ വ​ർ​ധി​ക്കു​മ്പോ​ൾ ന​ന്മ​യെ ക​ണ്ടെ​ത്താ​നും അ​വ പ്ര​ച​രി​പ്പി​ക്കാ​നും എ​ഴു​ത്തു​കാ​ർ സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​ര​ശേ​രി​യു​ടെ എ​ഴു​പ​ത്തി​യ​ഞ്ചാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ര​ശേ​രി ബാ​ങ്ക് സം​ഘ​ടി​പ്പി​ച്ച ആ​ദ​രം ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബാ​ങ്ക് ഡ​യ​റ​ക്ട​ർ ഗ​സീ​ബ് ചാ​ലൂ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ഞ്ച​ന​മാ​ല മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​കെ. കാ​സിം, സി​റാ​ജു​ദ്ദീ​ൻ, എ.​വി. സു​ധാ​ക​ര​ൻ, മു​ക്കം വി​ജ​യ​ൻ, മു​ക്കം ബാ​ല​കൃ​ഷ്ണ​ൻ, റീ​ന​പ്ര​കാ​ശ്, ഡെ​ന്നി ആ​ന്‍റ​ണി, ക​ണ്ട​ൻ പ​ട്ട​ർ​ച്ചോ​ല, കാ​ര​ശേ​രി ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ വി​നോ​ദ് പു​ത്ര​ശേ​രി, കാ​രാ​ട്ട് കൃ​ഷ്ണ​ൻ​കു​ട്ടി, റോ​സ​മ്മ ബാ​ബു, അ​ല​വി​ക്കു​ട്ടി പ​റ​മ്പാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.