ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​കു​രു​ക്ക്: യാ​ത്ര​ക്കാ​ര്‍ ത​മ്മി​ലു​ള്ള ക​ശ​പി​ശ പ​തി​വാ​കു​ന്നു
Friday, July 4, 2025 5:14 AM IST
പ​യ്യോ​ളി: ദേ​ശീ​യ​പാ​ത​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യെ തു​ട​ര്‍​ന്നു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍​പെ​ട്ട വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ ത​മ്മി​ലു​ള്ള ക​ശ​പി​ശ യാ​ത്ര​ക്കാ​ര്‍​ക്ക് കൂ​ടു​ത​ല്‍ ദു​രി​തം തീ​ര്‍​ക്കു​ന്നു. മ​ഴ ക​ന​ത്ത​ത്തോ​ടെ രൂ​പ​പ്പെ​ട്ട കു​ഴി​യി​ല്‍ വീ​ണ് സ​മീ​പ​ത്തു​കൂ​ടെ പോ​കു​ന്ന യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് ചെ​ളി തെ​റി​ക്കു​ന്ന​താ​ണ് മി​ക്ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും കാ​ര​ണം.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ ന​ന്തി ടൗ​ണി​ന് സ​മീ​പം കാ​ര്‍ യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ ഏ​റെ നേ​രം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ വ​ട​ക​ര​യി​ലേ​ക്കും ത​ല​ശേ​രി​യി​ലേ​ക്കും പോ​കു​ന്ന ര​ണ്ട് ബ​സ് ജീ​വ​ന​ക്കാ​രു​ടെ ത​ര്‍​ക്ക​ത്തി​ല്‍​പ്പെ​ട്ട യാ​ത്ര​ക്കാ​രെ പ​യ്യോ​ളി സ്റ്റാ​ന്‍​ഡി​ല്‍ ഇ​റ​ക്കി വി​ട്ടാ​ണ് ജീ​വ​ന​ക്കാ​ര്‍ വാ​ശി തീ​ര്‍​ത്ത​ത്. യാ​ത്ര​ക്കാ​രു​മാ​യി ബ​സ് പോ​കാ​ന്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഡ്രൈ​വ​ര്‍ അ​നു​സ​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.

സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി പ​ല ബ​സു​ക​ളും ട്രി​പ്പ് ക്യാ​ന്‍​സ​ല്‍ ചെ​യ്യു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ബ​സു​ക​ള്‍ വ​ഴി​യി​ല്‍ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ട്ട് ട്രി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന​ത് ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര​യ്ക്ക് വ​ലി​യ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ തി​ക്കോ​ടി മു​ത​ല്‍ മു​ത​ല്‍ പ​യ്യോ​ളി വ​രെ​യു​ള്ള ഭാ​ഗ​ത്ത് ക​ന​ത്ത ഗ​താ​ഗ​ത കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.