ച​ക്കി​ട്ട​പാ​റ ഇ​ട​വ​ക​യി​ൽ സെ​ന്‍റ് തോ​മ​സ് ഡേ ​ആ​ഘോ​ഷി​ച്ചു
Friday, July 4, 2025 5:14 AM IST
ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക​യി​ൽ സെ​ന്‍റ് തോ​മ​സ് ഡേ ​ആ​ഘോ​ഷി​ച്ചു. സ​ൺ​ഡെ സ്കൂ​ൾ, മി​ഷ​ൻ ലീ​ഗ് വാ​ർ​ഷി​ക ആ​ഘോ​ഷ ച​ട​ങ്ങ് വി​കാ​രി ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

സ​ൺ​ഡേ സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു എ​ഴു​ത്താ​ണി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ത ബോ​ധ​ന രം​ഗ​ത്ത് 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷി​ബു മാ​ത്യു​വി​നെ ഫാ. ​പ്രി​യേ​ഷ്‌ തേ​വ​ടി​യി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഇ​ട​വ​ക​യി​ൽ വി​വി​ധ കാ​ര്യ​ങ്ങ​ളി​ൽ മി​ക​വു പു​ല​ർ​ത്തി​യ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പാ​രി​തോ​ഷി​ക​ങ്ങ​ളും ന​ൽ​കി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷാ​ജി സ്റ്റീ​ഫ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷി​ബു എ​ടാ​ട്ട്, ജോ​യ​ൽ കൊ​ക്ക​പ്പു​ഴ, നോ​യ​ൽ ചു​ണ്ട​യി​ൽ, അ​ല​ൻ ത​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ധ ഷൈ​ജ​ൻ കൊ​ട്ടാ​രം കു​ന്നേ​ൽ മി​ഷ​ൻ ലീ​ഗ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ആ​ഘോ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി മി​ഷ​ൻ ലീ​ഗ് ശാ​ഖാ പ്ര​സി​ഡ​ന്‍റ് ആ​ൻ ജോ​ൺ പു​ലി​ക്കോ​ട്ടി​ൽ പ​താ​ക ഉ​യ​ർ​ത്തി. കു​ട്ടി​ക​ൾ റാ​ലി​യും ന​ട​ത്തി.