ക​പ്പ​ൽ​ച്ചാ​ൽ : ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തെ ആ​ഴം​കൂ​ട്ട​ൽ ഫെ​ബ്രു​വ​രി​യി​ൽ തീ​രും
Thursday, July 3, 2025 4:43 AM IST
കോ​ഴി​ക്കോ​ട്: തു​റ​മു​ഖ​ത്തെ ക​പ്പ​ൽ​ച്ചാ​ൽ ആ​ഴം കൂ​ട്ടു​ന്ന പ്ര​വൃ​ത്തി 2026 ഫെ​ബ്രു​വ​രി​യോ​ടെ പൂ​ർ​ത്തി​യാ​ക്കാ​ൻ ധാ​ര​ണ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ണ്ണൂ​രി​ൽ ചേ​ർ​ന്ന മേ​ഖ​ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം.

ക​പ്പ​ൽ​ച്ചാ​ൽ ഡ്ര​ഡ്ജിം​ഗ് ന​ട​ത്തു​ന്ന​തി​നു നേ​ര​ത്തേ 11.80 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ക​യും സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​പ്പോ​ൾ അ​ടി​ത്ത​ട്ടി​ൽ പാ​റ​യു​ടെ സാ​ന്നി​ധ്യം കാ​ര​ണം ഡ്ര​ഡ്ജിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല.

മാ​രി​ടൈം ബോ​ർ​ഡ് ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​കാ​രം ചെ​ങ്ക​ൽ പാ​റ​ക​ൾ നീ​ക്കി ക​പ്പ​ൽ​ച്ചാ​ൽ ആ​ഴം കൂ​ട്ടാ​ൻ ഹാ​ർ​ബ​ർ എ​ന്‍​ജി​നിയ​റിം​ഗ് വ​കു​പ്പ് 82.80 കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ധ​ന​വ​കു​പ്പി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

സാ​ഗ​ർ​മാ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു ശു​പാ​ർ​ശ​യും സ​മ​ർ​പ്പി​ച്ച​താ​യി തു​റ​മു​ഖ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ഇ​തോ​ടൊ​പ്പം കോ​ഴി​ക്കോ​ട് ഭ​ട്ട് റോ​ഡ് ബീ​ച്ചി​ല്‍ പു​ലി​മു​ട്ടു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ ഏ​ഴ് കോ​ടി​യു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് സ​മ​ര്‍​പ്പി​ച്ചു.

ഫ​ണ്ട് ല​ഭ്യ​മാ​യാ​ലു​ട​ന്‍ പ്ര​വൃ​ത്തി തു​ട​ങ്ങു​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് അ​റി​യി​ച്ചു. പ​ദ്ധ​തി​ക്ക് മൂ​ന്ന് കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രു​ന്നു.