മാ​ഹി ക​നാ​ല്‍: കോ​ട്ട​പ്പ​ള്ളി​യി​ല്‍ പു​തി​യ പാ​ലം നി​ര്‍​മാ​ണ​ത്തി​ന് ക​രാ​ര്‍
Friday, July 4, 2025 5:00 AM IST
17.65 കോ​ടി ചെ​ല​വി​ടും

കോ​ഴി​ക്കോ​ട്: കോ​വ​ളം-​ബേ​ക്ക​ല്‍ പ​ശ്ചി​മ​തീ​ര ജ​ല​പാ​ത​യു​ടെ പ്ര​ധാ​ന ഭാ​ഗ​മാ​യ വ​ട​ക​ര-​മാ​ഹി ക​നാ​ല്‍ വി​ക​സ​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നാ​യി ക​നാ​ലി​ന് കു​റു​കെ​യു​ള്ള പ്ര​ധാ​ന പാ​ല​മാ​യ കോ​ട്ട​പ്പ​ള്ളി പാ​ലം പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് ക​രാ​ര്‍ പ്രാ​ബ​ല്യ​ത്തി​ല്‍. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്കാ​ണ് ക​രാ​ര്‍ ല​ഭി​ച്ച​ത്. 17.65 കോ​ടി ചെ​ല​വി​ട്ടു​ള്ള പു​തി​യ പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി ഉ​ട​ന്‍ ആ​രം​ഭി​ക്കും.

വ​ട​ക​ര​യി​ല്‍​നി​ന്ന് കു​റ്റ്യാ​ടി​യി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ ഒ​ന്നാ​യ കാ​വി​ല്‍-​തീ​ക്കു​നി-​കു​റ്റ്യാ​ടി റോ​ഡി​ലെ കോ​ട്ട​പ്പ​ള്ളി​യി​ലാ​ണ് പ​ഴ​യ പാ​ലം പൊ​ളി​ച്ച് ആ​ധു​നി​ക രീ​തി​യി​ല്‍ പു​തി​യ ആ​ര്‍​ച്ച് പാ​ലം നി​ര്‍​മി​ക്കു​ക. നി​ല​വി​ല്‍ 11 മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് പാ​ല​ത്തി​ന​ടി​യി​ല്‍ ക​നാ​ലി​ന്‍റെ വീ​തി. ക​നാ​ലി​ന് 32 മീ​റ്റ​ര്‍ വീ​തി ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ പു​തി​യ​പാ​ലം പ​ണി​താ​ല്‍ മാ​ത്ര​മേ ജ​ല​ഗ​താ​ഗ​തം സാ​ധ്യ​മാ​കൂ.

ദേ​ശീ​യ ജ​ല​പാ​താ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യാ​ണ് പാ​ലം നി​ര്‍​മി​ക്കു​ക. ക​നാ​ല്‍ ന​വീ​ക​രി​ക്കു​മ്പോ​ള്‍ നീ​ളം​കു​റ​ഞ്ഞ സ്പാ​നി​ലു​ള്ള പാ​ലം ജ​ല​ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​കു​മെ​ന്ന​തി​നാ​ലാ​ണ് പു​തി​യ പാ​ലം നി​ര്‍​മി​ക്കാ​ന്‍ ഉ​ള്‍​നാ​ട​ന്‍ ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ് ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്. പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ താത്കാലി​ക പാ​ല​വും റോ​ഡും നി​ര്‍​മി​ക്കും. ഉ​ള്‍​നാ​ട​ന്‍ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​നാ​ണ് നി​ര്‍​വ​ഹ​ണ ചു​മ​ത​ല.

സം​സ്ഥാ​ന സ​ര്‍​ക്കാ​രിന്‍റെ പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് വ​ട​ക​ര-​മാ​ഹി ക​നാ​ല്‍ ദേ​ശീ​യ ജ​ല​പാ​ത നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്ത​ല്‍. 17.61 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള മാ​ഹി ക​നാ​ലി​ല്‍ ക​ല്ലേ​രി, പ​റ​മ്പി​ല്‍, വേ​ങ്ങോ​ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പു​തി​യ പാ​ലം നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. എ​ട​ച്ചേ​രി ക​ളി​യാം​വെ​ള്ളി പാ​ല​ത്തി​ന് ഭ​ര​ണാ​നു​മ​തി​യും ല​ഭ്യ​മാ​യി. തി​രു​വ​ള്ളൂ​രി​ലെ ക​ന്നി​ന​ട പാ​ല​മാ​ണ് പു​തു​ക്കി​പ്പ​ണി​യാ​നു​ള്ള മ​റ്റൊ​രു പാ​ലം.