ക​ർ​ഷ​ക സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണ​വും
Thursday, July 3, 2025 4:57 AM IST
താ​മ​ര​ശേ​രി: ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​മ​ശ്ശേ​രി​യി​ൽ ക​ർ​ഷ​ക സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും സം​ഘ​ടി​പ്പി​ച്ചു. കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളു​ൾ​പ്പ​ടെ നൂ​റി​ല​ധി​കം ക​ർ​ഷ​ക​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​യി ക​ർ​ഷ​ക സ​ഭ​യി​ൽ പ​ങ്കെ​ടു​ത്തു.

ക​ർ​ഷ​ക സ​ഭാം​ഗ​ങ്ങ​ൾ​ക്ക്‌ ഞാ​റ്റു വേ​ല ച​ന്ത​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ചി​നം ഗു​ണ​മേ​ന്മ​യു​ള്ള പ​ച്ച​ക്ക​റി​ത്തൈ​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണ​വും ചെ​യ്തു.​

മു​ള​ക്‌,വ​ഴു​ത​ന,ത​ക്കാ​ളി,വെ​ണ്ട,പ​യ​ർ തു​ട​ങ്ങി​യ​വ​യു​ടെ തൈ​ക​ളാ​ണ്‌ ക​ർ​ഷ​ക​ർ​ക്ക്‌ ന​ൽ​കി​യ​ത്‌.​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​ക​രു​ണാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​വൈ​സ്‌ പ്ര​സി​ഡ​ന്‍റ് ഫാ​ത്വി​മ അ​ബു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു..