ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്: റി​ട്ട. അ​ധ്യാ​പ​ക​ന് ന​ഷ്ട​മാ​യ​ത് 7.14 ല​ക്ഷം
Thursday, July 3, 2025 4:43 AM IST
നാ​ദാ​പു​രം: ഇ​ര​ട്ടി​യി​ല​ധി​കം പ​ണം​ലാ​ഭം ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് റി​ട്ട. അ​ധ്യാ​പ​ക​ന്‍റെ ഏ​ഴ് ല​ക്ഷ​ത്തി​ൽ പ​രം രൂ​പ ത​ട്ടി എ​ടു​ത്ത​താ​യി പ​രാ​തി വ​ള​യം പോ​ലീ​സ് കേ​സെ​ടു​ത്തു.

റി​ട്ട. അ​ധ്യാ​പ​ക​ൻ ചെ​ക്യാ​ട് വി​പ​ഞ്ചി​ക വീ​ട്ടി​ൽ കെ. ​ശ​ശി​ധ​ര​നാ​ണ് പ​രാ​തി​ക്കാ​ര​ൻ. 2025 ജ​നു​വ​രി 24 മു​ത​ൽ ജൂ​ൺ ആ​റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 714036 രൂ​പ എ.​എ​സ്. സ​ഞ്ജ​ന എ​ന്ന​യാ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി.

ടാ​റ്റ പ്രോ​പ്പ​ർ​ട്ടി ഹൗ​സിം​ഗ് സൈ​റ്റ് പ്രോ​ജ​ക്ട് എ​ന്ന സൈ​റ്റി​ൽ ലാ​ഭം ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ണം നി​ക്ഷേ​പി​പ്പി​ച്ച് മു​ത​ലും ലാ​ഭ​വും ത​രാ​തെ വ​ഞ്ചി​ച്ചെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.