സ്കൂ​ട്ട​റി​ൽനി​ന്ന് തെ​റി​ച്ച് വീ​ണ​ത് ജീ​പ്പി​ന് അ​ടി​യി​ലേ​ക്ക് : യു​വാ​വ് അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Thursday, July 3, 2025 4:43 AM IST
നാ​ദാ​പു​രം: നി​യ​ന്ത്ര​ണംവി​ട്ട സ്കൂ​ട്ട​ർ മ​റ്റൊ​രു സ്കൂ​ട്ട​റി​ലി​ടി​ച്ച് മ​റി​ഞ്ഞു യാ​ത്ര​ക്കാ​ര​ൻ തെ​റി​ച്ച്‌ വീ​ണ​ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഥാ​ർ ജീ​പ്പി​ന​ടി​യി​ൽ. യു​വാ​വ് അദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ക​ല്ലാ​ച്ചി സ്വ​ദേ​ശി മ​ബ്രൂ​ക്ക് (20) ആ​ണ് ഥാ​ർ ജീ​പ്പി​ന്‍റെ ട​യ​റി​നു​ള്ളി​ൽനി​ന്ന് അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്.

മു​ട്ടു​ങ്ങ​ൽ നാ​ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ എ​ട​ച്ചേ​രി ടൗ​ണി​ൽ ബു​ധ​നാ​ഴ്ച്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. വ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​തി​നി​ട​യി​ൽ സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റൊ​രു സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യും എ​തി​ർ ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന ഥാ​ർ ജീ​പ്പി​ന്‍റെ ട​യ​റി​നു​ള്ളി​ലേ​ക്ക് അ​കപ്പെ​ടു​ക​യു​മാ​യി​രു​ന്നു. ജീ​പ്പ് ഡ്രൈ​വ​ർ പെ​ട്ടെ​ന്ന് ബ്രെ​യ്ക്ക് ചെ​യ്ത​തി​നാ​ൽ യു​വാ​വ് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഏ​റെ ശ്ര​മി​ച്ചാ​ണ് ട​യ​റി​ന് ഉ​ള്ളി​ൽ നി​ന്ന് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്. യു​വാ​വ് വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.