ഹോ​ട്ട​ലി​ൽ നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ‌സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണം: സി​പി​എം
Friday, July 4, 2025 5:14 AM IST
ച​ക്കി​ട്ട​പാ​റ: ജൂ​ൺ 22 ന് ​നി​ല​മ്പൂ​രി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ നാ​ലാം നി​ല​യി​ൽ നി​ന്നും വീ​ണു യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ പു​റ​ത്തു കൊ​ണ്ടു വ​ര​ണ​മെ​ന്നു സി​പി​എം ച​ക്കി​ട്ട​പാ​റ ലോ​ക്ക​ൽ ക​മ്മി​റ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ച​ക്കി​ട്ട​പാ​റ പി​ള്ള പെ​രു​വ​ണ്ണ സ്വ​ദേ​ശി വ​ലി​യ വ​ള​പ്പി​ൽ അ​ജ​യ്കു​മാ​ർ (22) ആ​ണ് മ​രി​ച്ച​ത്.

ഹി​മ​വ​ൽ ഭ​ദ്രാ​ന​ന്ദ എ​ന്ന തോ​ക്കു സ്വാ​മി​യു​ടെ റൂ​മി​ൽ നി​ന്നാ​ണ് യു​വാ​വ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. മൈ​സൂ​രി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ അ​ജ​യ്കു​മാ​ർ എ​ങ്ങ​നെ നി​ല​മ്പൂ​രി​ൽ എ​ത്തി​യെ​ന്നും ല​ഹ​രി മാ​ഫി​യ​ക്ക് ഈ ​മ​ര​ണ​ത്തി​ൽ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ബ​ന്ധ​മു​ണ്ടോ​യെ​ന്നും വ്യ​ക്ത​മാ​വേ​ണ്ട​തു​ണ്ട്. സി​പി​എം ച​ക്കി​ട്ട​പാ​റ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ.​ജി. ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.