നി​വേ​ദ​നം ന​ല്‍​കി
Thursday, July 3, 2025 4:43 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ച് ഫ​യ​ർ സ്റ്റേ​ഷ​ൻ പ​ണി​തീ​രു​ന്ന​ത് വ​രെ താ​ത്കാ​ലി​ക സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നും റോ​ഡ​പ​ക​ട​ങ്ങ​ളും വാ​ഹ​ന തീ​പി​ടി​ത്ത​ങ്ങ​ളും ദേ​ശീ​യ പാ​ത 66 - ൽ ​വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ണ്ട​ർ​പാ​സി​ലെ സ്ഥാ​ല​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ല​ബാ​ർ ഡ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ, ക​ൺ​സ്യൂ​മ​ർ ഗു​ഡ്സ് ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.​

നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ച് ഫ​യ​ർ യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക, ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​ങ്ങ​ളി​ലെ തീ ​അ​ണ​ക്കു​ന്ന​തി​ന് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ അ​ഗ്നി​ശ​മ​ന സേ​ന​യ്ക്ക് സ്കൈ ​ലി​ഫ്റ്റ് ന​ൽ​കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.​ ആ​വ​ശ്യ​ങ്ങ​ൾ ഉ​ൾ​പെ​ടു​ത്തി ത​യാ​റാ​ക്കി​യ നി​വേ​ദ​നം ഫ​യ​ർ ആ​ന്‍​ഡ് റ​സ്‌​ക്യൂ ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് ഗു​പ്ത​യ്ക്ക് കൈ​മാ​റി.