എ​ട്ടി​ന് സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വി​സ് നി​ര്‍​ത്തി​വ​യ്ക്കു​ന്നു
Thursday, July 3, 2025 4:43 AM IST
കോ​ഴി​ക്കോ​ട്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ള്‍ എ​ട്ടി​ന് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കും.​സം‌​സ്ഥാ​ന വ്യാ​പ​ക സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പ​ണി​മു​ട​ക്ക്. ജൂ​ലൈ 22 മു​ത​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്കു സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​നും ബ​സു​ട​മ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​ഴ്മ​യാ​യ ബ​സു​ട​മ സം​യു​ക്ത സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ദീ​ര്‍​ഘ​കാ​ല​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളു​ടെ​യും ദീ​ര്‍​ഘ ദൂ​ര ബ​സു​ക​ളു​ടെ​യും പെ​ര്‍​മി​റ്റു​ക​ള്‍ അ​തേ​പ​ടി യ​ഥാ​സ​മ​യം പു​തു​ക്കി ന​ല്‍​കു​ക, അ​ര്‍​ഹ​ത​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്രം ക​ണ്‍​സ​ഷ​ന്‍ ല​ഭ്യ​മാ​ക്കു​ക, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്ര നി​ര​ക്ക് കാ​ലോ ചി​ത​മാ​യി വ​ര്‍​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. സ​മ​രം വി​ജ​യി​പ്പി​ക്കാ​ന്‍ ബ​സു​ട​മ​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.​

ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ.​ബീ​രാ​ന്‍​കോ​യ, ചെ​യ​ര്‍​മാ​ന്‍ കെ.​ടി.​വാ​സു​ദേ​വ​ന്‍, രാ​ധാ​കൃ​ഷ്ണ​ന്‍, ഇ.​റി​നി​ഷ്, എം.​എ​സ്.​സാ​ജു,സി ​കെ.​അ​ബ്ദു​റ​ഹി​മാ​ന്‍,എ​ന്‍.​വി.​അ​ബ്ദു​ല്‍ സ​ത്താ​ര്‍,എം. ​തു​ള​സീ​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.