വു​ഷു ചാ​മ്പ്യ​ന്മാ​ര്‍​ക്ക് പു​തി​യ ക​രു​ത്ത്
Thursday, July 3, 2025 4:57 AM IST
കോ​ഴി​ക്കോ​ട്: ഇ​ടി​ക്കൂ​ട്ടി​ല്‍ പു​തി​യ പോ​രാ​ളി​ക​ളെ വാ​ര്‍​ത്തെ​ടു​ക്കാ​ന്‍ പു​തി​യ വു​ഷു പ്ലാ​റ്റ്‌​ഫോം ഒ​രു​ക്കി കു​ന്ന​മം​ഗ​ലം ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ളേ​ജ്.

അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച പ്ലാ​റ്റ്‌​ഫോ​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യ ചൈ​നീ​സ് ആ​യോ​ധ​ന ക​ല​യാ​യ വു​ഷു​വി​ല്‍ നി​ല​വി​ല്‍ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ചാ​മ്പ്യ​ന്മാ​രാ​ണ് കു​ന്ന​മം​ഗ​ലം കോ​ളേ​ജ്. മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള വു​ഷു പ്ലാ​റ്റ്‌​ഫോം ഒ​രു​ങ്ങി​യ​തി​ലൂ​ടെ ഈ ​രം​ഗ​ത്ത് ജി​ല്ല​യ്ക്ക് കൂ​ടു​ത​ല്‍ നേ​ട്ട​ങ്ങ​ള്‍ കൊ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്‍ നി​ന്നു​കൊ​ണ്ട് സാ​ധാ​ര​ണ വു​ഷു മാ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തു​വ​രെ കോ​ളേ​ജി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി​വ​ന്ന​ത്. ഇ​തി​ല്‍ 20 പേ​ര്‍ ദേ​ശീ​യ​ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും അ​ഞ്ച് പേ​ര്‍ മെ​ഡ​ലു​ക​ള്‍ നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മൂ​ന്ന് യു​ജി കോ​ഴ്‌​സും ഒ​രു പി​ജി കോ​ഴ്‌​സും മാ​ത്ര​മാ​യി 2014 ല്‍ ​ആ​രം​ഭി​ച്ച കോ​ള​ജ് 2020 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് വ​ര്‍​ഷം വൂ​ഷു​വി​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ചാ​മ്പ്യ​ന്മാ​രു​മാ​യി​രു​ന്നു.