കോ​ഴി​ക്കോ​ട് സെ​ന്‍​ട്ര​ല്‍ ഫി​ഷ്മാ​ര്‍​ക്ക​റ്റ്: പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ക്ക​ല്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക്
Thursday, July 3, 2025 4:57 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ മ​ത്സ്യ​ക​ച്ച​വ​ട​ത്തി​നാ​യി നി​ര്‍​മി​ക്കു​ന്ന ആ​ധു​നി​ക ഷോ​പ്പി​ങ് മാ​ളി​ന്‍റെ പ്ര​വൃ​ത്തി ഉ​ട​ന്‍ ആ​രം​ഭി​ക്കും. പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ന്‍ ടെ​ന്‍​ഡ​ര്‍
ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സി​ങ്ങി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. കോ​ഴി​ക്കോ​ട് സെ​ന്‍​ട്ര​ല്‍ ഫി​ഷ് മാ​ര്‍​ക്ക​റ്റ് നി​ര്‍​മാ​ണം, ചാ​ലി​യം ഫി​ഷിം​ഗ് വി​ല്ലേ​ജ് എ​ന്നീ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്. 55.17 കോ​ടി ചെ​ല​വി​ട്ടാ​ണ് മാ​ര്‍​ക്ക​റ്റ് നി​ര്‍​മി​ക്കു​ക.

കോ​ര്‍​പ​റേ​ഷ​ന്‍ വാ​ട​ക​ക്കെ​ടു​ത്ത സ്ഥ​ല​ത്തേ​ക്ക് മ​ത്സ്യ​ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ച്ചു​വ​രി​ക​യാ​ണെ​ന്നും കോ​ര്‍​പ​റേ​ഷ​ന്‍ ക​ണ്ടെ​ത്തി ന​ല്‍​കി​യ സ്ഥ​ല​ത്ത് താ​ല്‍​ക്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

2.50 കോ​ടി ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന ഫി​ഷ​റീ​സ് ട്രെ​യി​നി​ങ് സെ​ന്‍റ​ര്‍ കം ​റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്റ​റി​നാ​യി ക​ട​ലു​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ 26 സെ​ന്‍റ് ഭൂ​മി​യു​ടെ കൈ​മാ​റ്റ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചാ​ലി​യം ഫി​ഷ്‌​ലാ​ന്‍​ഡി​ങ് സെ​ന്‍റ​ര്‍ സ്ഥാ​പി​ക്കു​ന്ന ഭൂ​മി​ക്ക് വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭ്യ​മാ​ക്കാ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ യോ​ഗ​ത്തെ അ​റി​യി​ച്ചു. 84 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ന​ട​പ്പാ​ക്കു​ന്ന ഫി​ഷ് വെ​ന്‍റി​ങ് കം ​ഫു​ഡ് ട്ര​ക്ക് പ​ദ്ധ​തി ഉ​ട​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള മ​ത്സ്യം ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ വി​പ​ണി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കും.