പാ​സ​ഞ്ച​ര്‍ ട്രെ​യി​ൻ സ​ര്‍​വീ​സ്: അ​ധി​കൃ​ത​ര്‍​ക്ക് ഒ​ളി​ച്ചു​ക​ളി​യെ​ന്ന്
Monday, July 7, 2025 5:01 AM IST
കോ​ഴി​ക്കോ​ട്: നി​ര്‍​ത്ത​ലാ​ക്കി​യ പാ​സ​ഞ്ച​ര്‍ ട്രെ​യി​ൻ സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ റെ​യി​ല്‍​വേ​യു​ടെ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​ല​ബാ​ര്‍ ട്രെ​യി​ന്‍ പാ​സ​ഞ്ച​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ​വ​ര്‍​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യ സ​ര്‍​വീ​സാ​ണ് റെ​യി​ല്‍​വേ നി​ര്‍​ത്ത​ലാ​ക്കി​യ​ത്.

ഈ ​വി​ഷ​യ​ത്തി​ല്‍ കോ​ഴി​ക്കോ​ട്, വ​ട​ക​ര, തൃ​ശൂ​ര്‍ എം​പി​മാ​ര്‍ മൗ​ന​ത്തി​ലാ​ണെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. പാ​ല​ക്കാ​ട്-​ക​ണ്ണൂ​ര്‍ സ്‌​പെ​ഷ​ല്‍ എ​ക്‌​സ്പ്ര​സ് പാ​ല​ക്കാ​ട് നി​ന്നും മൂ​ന്നി​നു​ശേ​ഷം പു​റ​പ്പെ​ടു​ന്ന രീ​തി​യി​ല്‍ ക്ര​മീ​ക​രി​ക്ക​ണം.

പ​ള്ളി​പ്പു​റം, തി​രു​ന്നാ​വാ​യ, വ​ള്ളി​ക്കു​ന്ന്, ക​ട​ലു​ണ്ടി, വെ​സ്റ്റ്ഹി​ല്‍ എ​ന്നി​വ​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണം. വി​ജ​യ​ന്‍ ക​ണ്ടു​പ്പ​റ​മ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ എം. ​ഫി​റോ​സ് ഫി​സ, പി.​പി.​രാ​മ​നാ​ഥ​ൻ, ജ​യ​പ്ര​കാ​ശ് വ​ള്ളി​ക്കു​ന്ന്, പ്ര​മോ​ദ് പ​ന്നി​യ​ങ്ക​ര, റ​ഷീ​ദ് മീ​ഞ്ച​ന്ത എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.