താമരശേരി: ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴയിൽ കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു.
ജില്ലാ പഞ്ചായത്തംഗം അംബിക മംഗലത്ത് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് ജോസ് അധ്യക്ഷത വഹിച്ചു. പി.സി. മാത്യു, ബിജു താന്നിക്കാകുഴി, ദേവസ്യചൊള്ളാമഠം, സലോമി സലീം, ബീന തങ്കച്ചൻ, കമറുദ്ദീൻ അടിവാരം, ലിസമ്മ തോമസ്, ശാരദ ഞാറ്റുപറമ്പിൽ, എം.കെ. ജാസിൽ, വി.എസ്. നൗഷാദ്, ജോർജ് കുരുത്തോല, ബഷീർ പുഴങ്കര, റിയാസ് കാക്കവയൽ പ്രസംഗിച്ചു.
താമരശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ താമരശേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെപിസിസി മെമ്പർ പി.സി. ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം.സി നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. പി. ഗിരീഷ് കുമാർ, നവാസ് ഈർപ്പോണ, ഒ.എം ശ്രീനിവാസൻ, കെ.പി അഹമ്മദ് കുട്ടി മാസ്റ്റർ, അഡ്വ.ജോസഫ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
സി. മുഹ്സിൻ,സത്താർ പള്ളിപ്പുറം, ടി.പി. ഷരീഫ്, ബാലകൃഷ്ണൻ പുല്ലങ്ങോട്, ഖദീജ സത്താർ, കെ.പി കൃഷ്ണൻ, വി.കെ.എ.കബീർ, രാജേഷ് കോരങ്ങാട്, ഗിരീഷ് യു.ആർ, ഷീജ ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി.