കൂ​ട​ര​ഞ്ഞി​യി​ൽ ഞാ​റ്റു​വേ​ല ച​ന്ത ആ​രം​ഭി​ച്ചു
Saturday, July 5, 2025 5:11 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി​യി​ൽ ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​ക സ​ഭ​യും ആ​രം​ഭി​ച്ചു. കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ച​ന്ത ആ​രം​ഭി​ച്ച​ത്. ക​ർ​ഷ​ക​ർ​ക്ക് ന​ടീ​ൽ വ​സ്ത്തു​ക്ക​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഞാ​റ്റു​വേ​ല ച​ന്ത​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക​ർ​ഷ​ക സ​ഭ​യു​ടെ​യും ഞാ​റ്റു​വേ​ല ച​ന്ത​യു​ടെ​യും ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി.​പി. ജ​മീ​ല നി​ർ​വ​ഹി​ച്ചു.

കൃ​ഷി ഓ​ഫീ​സ​ർ കെ.​എ ഷ​ബീ​ർ അ​ഹ​മ്മ​ദ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എ​സ്. ര​വീ​ന്ദ്ര​ൻ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗം ജി​ജി ക​ട്ട​ക്ക​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സീ​നി​യ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ടി. ​അ​നൂ​ബ്, രാ​മ​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.