മ​ഴ​ക്കാ​ല വാ​ഹ​ന പ​രി​ശോ​ധ ക​ർ​ശ​ന​മാ​ക്കി
Sunday, July 6, 2025 5:26 AM IST
കോ​ഴി​ക്കോ​ട്: ക​രു​ത​ൽ ഏ​റെ​വേ​ണ്ട മ​ഴ​ക്കാ​ല​ത്തും വാ​ഹ​ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് കു​റ​വി​ല്ല. മ​ഴ​ക്കാ​ല വാ​ഹ​ന പ​രി​ശോ​ധ ക​ർ​ശ​ന​മാ​ക്കി​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ര​ണ്ടു ദി​വ​സ​മാ​യി ന​ട​ത്തി​യ ബ​സ് പ​രി​ശോ​ധ​ന​യി​ൽ 38 ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തു.

ര​ണ്ട് ഡ്രൈ​വ​ർ​മാ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. ക​ഴി​ഞ്ഞ ജൂ​ണി​ൽ 4315 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി 96,46,500 രൂ​പ പി​ഴ​യി​ട്ടു.

കാ​മ​റ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 27,048 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു.​സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് 6325ഉം ​ഹെ​ൽ​മ​റ്റി​ല്ലാ​ത്ത​തി​ന് 12188ഉം ​ട്രി​പി​ൾ റൈ​ഡ​റി​ന് 617ഉം ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ന​ട​പ​ടി​യെ​ടു​ത്തു.

മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് 181ഉം ​അ​മി​ത​വേ​ഗ​ത്തി​ന് 46 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും പി​ഴ​യി​ട്ട​താ​യി ആ​ർ​ടി​ഒ അ​റി​യി​ച്ചു.