ബ​സ് സ്റ്റാ​ൻ​ഡി​ൽ വാ​ഴ വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Sunday, July 6, 2025 5:26 AM IST
കൂ​ട​ര​ഞ്ഞി: പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് ക​വാ​ട​ത്തി​ൽ വ​ൻ​കു​ഴി രൂ​പ​പ്പെ​ട്ട് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​ട്ടും ക​ണ്ണ് തു​റ​ക്കാ​ത്ത പ​ഞ്ചാ​യ​ത്ത് ഭ​ര​ണ നേ​തൃ​ത്വ​ത്തി​നെ​തി​രേ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വാ​ഴ വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ൾ മു​ഴു​വ​ൻ ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​ക്ക് വേ​ണ്ടി കു​ഴി​ച്ച് ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. എം​എ​ൽ​എ​യു​ടെ സ്വ​ന്തം പ​ഞ്ചാ​യ​ത്താ​യി​ട്ടും ത​ക​ർ​ന്ന ഗ്രാ​മീ​ണ റോ​ഡു​ക​ൾ ന​ന്നാ​ക്കാ​ൻ ഒ​രു വ​ർ​ഷ​മാ​യി​ട്ടും ക​ഴി​ഞ്ഞി​ട്ടി​ല്ല.

വാ​ഴ​യു​മാ​യി കൂ​ട​ര​ഞ്ഞി അ​ങ്ങാ​ടി ചു​റ്റി പ്ര​ക​ട​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് വാ​ഴ​ന​ട്ട​ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി പെ​രി​കി​ലം​ത​റ​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ണ്ണി കി​ഴു​ക്കാ​ര​ക്കാ​ട്ട്, മു​ഹ​മ്മ​ദ് പാ​തി​പ്പ​റ​മ്പി​ൽ, മോ​ളി തോ​മ​സ്, ഷാ​ജി പൊ​ന്ന​മ്പേ​ൽ, ഷേ​ർ​ളി ജോ​സ്, ജോ​ർ​ജ് കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ, ബെ​യ്സ​ൽ വ​രി​ക്ക​യാ​നി, ബി​ജു കി​ഴു​ക്കാ​ര​ക്കാ​ട്ട്, സോ​ളി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.