താമരശേരി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍-രൂപതാ സമിതിയുടെ നേതൃത്വത്തില്‍ "മോസസ് 2കെ25' എന്ന പേരില്‍ ശില്പശാല സംഘടിപ്പിച്ചു. താമരശേരി രൂപതയിലെ എല്ലാ യൂണിറ്റുകളില്‍ നിന്നുമുള്ള പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, രൂപത പ്രതിനിധി, ഫൊറോന പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, രൂപത നിര്‍വാഹ സമിതി അംഗങ്ങൾ, രൂപതാതല യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാർ, വനിതാ കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
എകെസിസി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗം ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, രൂപത ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തിൽ, ട്രഷറര്‍ സജി കരോട്ട് എന്നിവര്‍ സംസാരിച്ചു.
ഡോ.കെ.എം. ഫ്രാന്‍സിസ്, ഡോ. ജോസുകുട്ടി ഒഴുകയിൽ, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി, ഡോ. പീറ്റര്‍ എം. രാജ്, ഡോ. ചാക്കോ കാളംപറമ്പിൽ, ഫാ. സബിന്‍ തൂമുള്ളിൽ, ട്രീസ സെബാസ്റ്റ്യൻ, നിമ്മി, അഡ്വ. ടോം ഐകുളമ്പില്‍ എന്നിവര്‍ ക്ലാസെടുത്തു.