സ​ര്‍​ക്കാ​റി​നെ​തി​രേ കോൺഗ്രസിന്‍റെ സ​മ​ര​സം​ഗ​മം ഇന്ന്
Monday, July 7, 2025 5:15 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള്ള സ​മ​ര​സം​ഗ​മം കോ​ഴി​ക്കോ​ട് ശ്രീ​നാ​രാ​ണ സെ​ന്‍റി​ന​റി ഹാ​ളി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക്‌​ശേ​ഷം 2.30ന് ​ന​ട​ക്കും.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ല്‍ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി എം.​കെ. രാ​ഘ​വ​ന്‍ എം​പി, കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ, പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ, ഷാ​ഫി പ​റ​മ്പി​ല്‍ എം​പി എ​ന്നി​വ​രും കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ക്കും.

കെ​പി​സി​സി മെ​മ്പ​ര്‍​മാ​ര്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ള്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ര്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍, പോ​ഷ​ക​സം​ഘ​ട​ന ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ര്‍ ജി​ല്ലാ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​രാ​ണ് സ​മ​ര​സം​ഗ​മ​ത്തി​ലെ പ്ര​തി​നി​ധി​ക​ള്‍.

വി​വി​ധ​ങ്ങ​ളാ​യ മേ​ഖ​ല​യി​ലെ ഭ​ര​ണ പ​രാ​ജ​യ​ങ്ങ​ള്‍ സ​മ​ര​സം​ഗ​മ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ അ​റി​യി​ച്ചു.