കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണം; ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്
Wednesday, August 13, 2025 7:31 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ല്‍ ഭ്രാ​ന്ത​ന്‍ കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണം. ക​ല്പ​ത്തൂ​ര്‍ അ​ഞ്ചാം​പി​ടി​ക പ​രി​സ​ര പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. സു​ഖ​മി​ല്ലാ​തെ വീ​ടി​ന​ക​ത്ത് മു​റി​യി​ല്‍ കി​ട​ന്ന 11 വ​യ​സു​ള്ള കു​ട്ടി​യെ കു​റു​ക്ക​ന്‍ വീ​ടി​ന​ക​ത്തു ക​ടി​ച്ചു. വ​യോ​ധി​ക​നാ​യ കാ​വും​പൊ​യി​ല്‍ രാ​ജ​നും (80) ക​ടി​യേ​റ്റു. നി​ര​വ​ധി വീ​ട്ടു​മൃ​ഗ​ങ്ങ​ളെ​യും കു​റു​ക്ക​ന്‍ ക​ടി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.