പ്രോ​വി​ഡ​ന്‍​സ് കോ​ള​ജി​ല്‍ പു​രാ​രേ​ഖ​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം
Wednesday, August 13, 2025 7:32 AM IST
കോ​ഴി​ക്കോ​ട്: റീ​ജ​ന​ല്‍ ആ​ര്‍​ക്കൈ​വ്സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്രൊ​വി​ഡ​ന്‍​സ് വു​മ​ന്‍​സ് കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗം കോ​ള​ജി​ല്‍ പു​രാ​രേ​ഖ​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചു. ഏ​താ​ണ്ട് എ​ഴു​പ​തോ​ളം രേ​ഖ​ക​ള്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. മി​ക്ക രേ​ഖ​ക​ളും മ​ല​ബാ​റി​ന്‍റെ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു. പ്ര​ദ​ര്‍​ശ​നം ഡോ. ​എം.​സി.​വ​സി​ഷ്ഠ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​സ്മി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ന, അ​നാ​മി​ക എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.