കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രു​ക്ക്
Wednesday, August 13, 2025 7:32 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി- ബാ​ലു​ശേ​രി റോ​ഡി​ല്‍ മൂ​ന്നാം​തോ​ട് ക​വ​ല​യ്ക്കു സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് സാ​ര​മാ​യി പ​രു​ക്കേ​റ്റു.

ബൈ​ക്ക് യാ​ത്രി​ക​നാ​യ പെ​രു​മ്പ​ള്ളി സ്വ​ദേ​ശി ല​ലി​തി(20)​നാ​ണ് പ​രു​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബാ​ലു​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റും എ​തി​ര്‍ ദി​ശ​യി​ല്‍ വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.