തെ​രു​വ് നാ​യ ആ​ക്ര​മ​ണം; വി​ദ്യാ​ർ​ഥി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്
Thursday, August 14, 2025 5:14 AM IST
‌മു​ക്കം: നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​വു​ന്ന​തി​നി​ടെ കു​റ്റി​പ്പാ​ല​യി​ൽ വി​ദ്യാ​ർ​ഥി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ് വി​ദ്യാ​ർ​ഥി​ക്ക് ര​ക്ഷ​യാ​യ​ത്.

കു​ട്ടി സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് തെ​രു​വ് നാ​യ അ​ക്ര​മി​ക്കാ​നാ​യി പാ​ഞ്ഞ​ടു​ത്ത​ത്. മു​തി​ർ​ന്ന​വ​രും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ പേ​ടി​യോ​ടെ​യാ​ണ് ഇ​വി​ടെ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. കു​റ്റി​പ്പാ​ല അ​ങ്ങാ​ടി, മു​ക്കം ടൗ​ൺ, മ​ണാ​ശേ​രി അ​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്.

തെ​രു​വ് നാ​യ ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ സ​ത്വ​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.