വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്ക​ല്‍: ജി​ല്ല​യി​ൽ നി​ന്ന് അ​പേ​ക്ഷി​ച്ച​ത് 3,20,042 പേ​ര്‍
Thursday, August 14, 2025 5:14 AM IST
കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍​നി​ന്ന് പു​തു​താ​യി പേ​ര് ചേ​ര്‍​ക്കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യ​ത് 3,20,042 പേ​ര്‍.

ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച ജൂ​ലൈ 23 മു​ത​ല്‍ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി​യാ​യ ഓ​ഗ​സ്റ്റ് 12 വ​രെ​യാ​ണ് ഇ​ത്ര​യും പേ​ര്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ന​ല്‍​കി​യ​ത്.

ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ള്‍ തി​രു​ത്താ​ന്‍ 1,014 പേ​രും ഒ​രു വാ​ര്‍​ഡി​ല്‍​നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റ​ത്തി​ന് 16,646 പേ​രും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ 63,361 പേ​രു​മാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യ​ത്. പ്ര​വാ​സി അ​പേ​ക്ഷ​ക​ര്‍ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ്. 3,210 പേ​രാ​ണ് ജി​ല്ല​യി​ല്‍ അ​പേ​ക്ഷ​ക​രാ​യു​ള്ള​ത്.

ര​ണ്ടാ​മ​തു​ള്ള ക​ണ്ണൂ​രി​ല്‍ 656 അ​പേ​ക്ഷ​ക​രാ​ണു​ള്ള​ത്. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ ഓ​ഗ​സ്റ്റ് 7 വ​രെ​യാ​ണ് ആ​ദ്യം സ​മ​യം നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് 12 വ​രെ ദീ​ര്‍​ഘി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് 29,81,310 പേ​രാ​ണ് പു​തു​താ​യി പേ​ര് ചേ​ര്‍​ക്കാ​ന്‍ അ​പേ​ക്ഷി​ച്ച​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​രു​ള്ള​ത് -4,14,953 പേ​ര്‍. 3,16,437 അ​പേ​ക്ഷ​ക​രു​ള്ള തൃ​ശൂ​ര്‍ ജി​ല്ല​യാ​ണ് മൂ​ന്നാ​മ​ത്. വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് അ​പേ​ക്ഷ​ക​ര്‍ -75,244.