നി​റു​ത്തി​യി​ട്ട ലോ​റി ത​നി​യെ നീ​ങ്ങി യു​വ​തി​ക്ക് പ​രി​ക്ക്
Wednesday, August 13, 2025 7:32 AM IST
പേ​രാ​മ്പ്ര: അ​ഞ്ചാം​പീ​ടി​ക അ​രി​ക്കു​ളം റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി പു​റ​കോ​ട്ട് നീ​ങ്ങി സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​യാ​യ യു​വ​തി​ക്ക് പ​രു​ക്ക്. അ​ഞ്ചാം പീ​ടി​ക പൂ​വ​റ്റം ക​ണ്ടി മ​ഞ്ജി​മ​ക്കാ​ണ് (24) പ​രു​ക്കേ​റ്റ​ത്. മ​ഞ്ജി​മ റോ​ഡ​രി​കി​ല്‍ ലോ​റി​ക്ക് പു​റ​കി​ലാ​യി സ്‌​ക്കൂ​ട്ട​ര്‍ നി​ര്‍​ത്തി​യി​ട്ട് ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ ലോ​റി പു​റ​കോ​ട്ട് നീ​ങ്ങു​ക​യാ​യി​രു​ന്നു.

യു​വ​തി​യും സ്‌​കൂ​ട്ട​റും ലോ​റി​ക്ക​ടി​യി​ല്‍ പെ​ട്ടു. നാ​ട്ടു​കാ​ര്‍ ബ​ഹ​ളം വ​ച്ച​തി​നാ​ല്‍ യു​വ​തി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​ലി​ന് പ​രു​ക്കേ​റ്റ മ​ഞ്ജി​മ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.