കാ​ലി​ക്ക​റ്റ്എ​ഫ്‌​സി​യു​ടെ പ്ലെ​ഡ്ജ് ഓ​ണ്‍ വീ​ല്‍​സ് ദേ​വ​ഗി​രി കോ​ള​ജി​ല്‍
Wednesday, August 13, 2025 7:31 AM IST
കോ​ഴി​ക്കോ​ട്: ഫു​ട്‌​ബോ​ളി​ല്‍ ന​ല്‍​കു​ന്ന ഓ​രോ ത​ട്ടും ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​മാ​യി മാ​റ​ണ​മെ​ന്ന് അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ലെ ടീ​മാ​യ കാ​ലി​ക്ക​റ്റ് എ​ഫ്‌​സി ല​ഹ​രി​ക്കെ​തി​രാ​യി ന​ട​ത്തു​ന്ന വാ​ഹ​ന​യാ​ത്ര​യാ​യ പ്ലെ​ഡ്ജ് ഓ​ണ്‍ വീ​ല്‍​സി​ന് ദേ​വ​ഗി​രി കോ​ള​ജി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ഗ​ര​ത്തി​ലെ മു​പ്പ​തോ​ളം സ്‌​കൂ​ളു​ക​ളെ​യും കോ​ള​ജു​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​പ​രി​പാ​ടി​യ്ക്ക് ഈ ​മാ​സം അ​ഞ്ചി​ന് വെ​സ്റ്റ് ഹി​ല്‍ സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി കെ. ​ഷാ​ജേ​ഷ് കു​മാ​ര്‍, ദേ​വ​ഗി​രി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ബി​ജു ജോ​സ​ഫ്, ഫി​സി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ബോ​ണി അ​ഗ​സ്റ്റി​ന്‍, കാ​ലി​ക്ക​റ്റ് എ​ഫ്‌​സി സെ​ക്ര​ട്ട​റി​യും ഐ​ബി​എ​സ് ഗ്രൂ​പ്പ് വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​യ ബി​നോ ജോ​സ് ഈ​പ്പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.