നി​യ​മ​നാം​ഗീ​കാ​രം ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തി കെ​എ​ടി​സി
Wednesday, August 13, 2025 7:32 AM IST
കോ​ഴി​ക്കോ​ട്: ആ​ര്‍​പി​ഡ​ബ്‌​ള്യൂ ആ​ക്ടി​ന്‍റെ പേ​രി​ല്‍ നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത യ​ഥാ​ര്‍​ത്ഥ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്കും നീ​തി ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള എ​യ്ഡ​ഡ് ടീ​ച്ചേ​ഴ്സ് ക​ള​ക്ടീ​വി (കെ​എ​ടി​സി) യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ഡി​ഡി​ഇ ഓ​ഫീ​സി​നു മു​ന്നി​ല്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ചു. പി.​വി. അ​ന്‍​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ര​വ​ധി വ്യാ​ജ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ പ്ര​വേ​ശി​ച്ച​ത് തെ​ളി​വ് സ​ഹി​തം പു​റ​ത്തു​വ​ന്നി​ട്ടും സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി എ​ടു​ക്കാ​ത്ത​ത് വ്യാ​ജ ഭി​ന്ന​ശേ​ഷി മാ​ഫി​യ​ക്ക് കു​ട​പി​ടി​ക്കാ​നാ​ണെ​ന്ന് അ​ന്‍​വ​ര്‍ ആ​രോ​പി​ച്ചു. ബി​ന്‍​സി​ന്‍ ഏ​ക്കാ​ട്ടൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. അ​സീ​സ്, ഇ.​കെ. സു​രേ​ഷ്, രേ​ഷ്മ, പൂ​മം​ഗ​ലം അ​ബ്ദു​റ​ഹ്‌​മാ​ന്‍, റാ​ഫി ചെ​ര​ച്ചോ​റ, ഷി​ഹാ​ബ് വേ​ദ​വ്യാ​സ, ഹെ​ല്‍​ന ഹാ​രൂ​ണ്‍, ഷ​ബീ​ര്‍ മ​ല​പ്പു​റം, ഇ​ജാ​സ് ഹ​സ​ന്‍, ജ​ദീ​ര്‍ കൂ​ളി​മാ​ട് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.