126 കു​പ്പി മാ​ഹി മ​ദ്യം പി​ടി​കൂ​ടി
Wednesday, August 13, 2025 7:32 AM IST
വ​ട​ക​ര: മാ​ഹി​യി​ല്‍ നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​ട​ത്തി​യ 126 കു​പ്പി വി​ദേ​ശ​മ​ദ്യം എ​ക്സൈ​സ് പി​ടി​കൂ​ടി. അ​ഴി​യൂ​ര്‍ ജി​ജെ​ബി സ്‌​കൂ​ളി​നു സ​മീ​പ​ത്ത് നി​ന്നാ​ണ് വ​ട​ക​ര എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​മോ​ദ് പു​ളി​ക്കൂ​ലും സം​ഘ​വും മ​ദ്യം പി​ടി​കൂ​ടി​യ​ത്.

ഡ്രൈ​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ പി.​കെ.​അ​നി​രു​ദ്ധ്, ഡ്രൈ​വ​ര്‍ ഇ.​കെ. പ്ര​ജീ​ഷ് എ​ന്നി​വ​ര്‍ എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.