ബ​സി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Thursday, August 14, 2025 5:14 AM IST
കൊ​യി​ലാ​ണ്ടി: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ നി​ന്നും പു​ക ഉ​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് തൊ​ട്ടി​ൽ​പാ​ലം- കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​ള്ളി​യേ​രി​ക്കും തെ​രു​വ​ത്തും ക​ട​വി​നും ഇ​ട​യി​ൽ എ​ത്തി​യ​പ്പോ​ൾ പു​ക ഉ​യ​രു​ക​യാ​യി​രു​ന്നു.

കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തു​ക​യും പ​രി​ശോ​ധ​ന​യി​ൽ ബ്രേ​ക്ക് ജാ​മാ​യ​തി​നാ​ൽ വ​ന്ന പു​ക​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. ബ​സി​ന് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം യാ​ത്ര തു​ട​ർ​ന്നു.