പേരാമ്പ്ര: വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ. മധുകൃഷ്ണന്, മുനീര്‍ എരവത്ത്, പി.കെ. രാഗേഷ്, കെ.കെ. വിനോദന്‍, മിനി വട്ടക്കണ്ടി, ബാബു തത്തക്കാടന്‍, ഉമ്മര്‍ തണ്ടോറ എന്നിവര്‍ നേതൃത്വം നല്കി.
കടിയങ്ങാട്: ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ കടിയങ്ങാട് ടൗണില്‍ പ്രകടനം നടത്തി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, പ്രകാശന് കന്നാട്ടി, വിനോദന്‍ കല്ലൂര്‍, സന്തോഷ് കോശി, സി.കെ. രാഘവന് എന്നിവര്‍ നേതൃത്വം നല്കി.
തിരുവമ്പാടി: ഇലക്ഷന് കമ്മീഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ രാഹുല്‍ ഗാന്ധിയെയും മറ്റു നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് തിരുവമ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും സമ്മേളനവും നടത്തി.
ഡിസിസി ജനറല്‍ സെക്രട്ടറി ബാബു പൈക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ജോബി എലന്തൂര്‍, ആയിഷക്കുട്ടി സുല്‍ത്താന്‍, ബോസ് ജേക്കബ്, സണ്ണി കപ്പാട്ട്മല, അലക്സ് തോമസ്, ബിന്ദു ജോണ്സണ്, മനോജ് സെബാസ്റ്റ്യന്‍ വാഴേപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: യൂത്ത് കോണ്‍ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ട് അങ്ങാടിയില്‍ പ്രതിഷേധ തീപന്തം സംഘടിപ്പിച്ചു. ജോസ്ബിന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. നിസാം കക്കയം അധ്യക്ഷത വഹിച്ചു. രാഹുല്‍ രാഘവന്, സന്ദീപ് കളപ്പുരയ്ക്കല്‍, റീത്ത തോമസ്, അക്ഷത മരുതോട്ട്കുനിയില്‍, ജ്യോതിഷ് രാരപ്പന്‍കണ്ടി, ഷിബിന്‍ പാവത്തികുന്നേല്‍, അനീഷ് മറ്റത്തില്‍, ഷാരോണ്‍ ചാലിക്കോട്ടയില് എന്നിവര്‍ നേതൃത്വം നല്കി.
താമരശേരി: താമരശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശേരി ടൗണില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. കെപിസിസി മെമ്പര്‍ പി.സി. ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. പി. ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം.സി. നാസിമുദ്ദീന്, നവാസ് ഈര്‍പ്പോണ, ബിജു ജ്യോതി ഗംഗാധരന്, ബിജു കണ്ണന്തറ, ഒ.എം.ശ്രീനിവാസന്, അബൂബക്കര്‍ കൊടശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.